വാഷിങ്ടണ്‍: സ്കൂളില്‍ തോക്ക് കൊണ്ടുവന്ന് അധ്യാപകരെയും വിദ്യാര്‍ഥികളെയും വെടിവെച്ചു കൊല്ലുമെന്ന് ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ഭീഷണിക്കത്ത്. സ്വന്തം കയ്യക്ഷരത്തിലെഴുതിയ കത്ത് അസിസ്റ്റന്റ് പ്രിന്‍സിപ്പാളിന്റെ മുറിയുടെ വാതിലിനടിയില്‍ വിദ്യാര്‍ഥിനി തന്നെയാണ് കത്ത് വച്ചത്. ഇത് സിസിടിവി ക്യാമറിയില്‍ പതിഞ്ഞിട്ടുള്ളതായി അധികൃതര്‍ പറഞ്ഞു. പൊലീസ് പിടികൂടിയപ്പോള്‍ തെറ്റ് സമ്മതിക്കുന്ന കത്ത് വിദ്യാര്‍ഥിനി തന്നെ എഴുതി നല്‍കിയതായി പൊലീസ് പറഞ്ഞു. കത്ത് അസിസ്റ്റന്റ് പ്രിന്‍സിപ്പാളിന്റെ വാതിലിന് അടിയില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടത് മറ്റൊരു പെണ്‍കുട്ടിയാണ്.
കത്ത് വെച്ചില്ലെങ്കില്‍ തന്റെ സുഹൃത്തിനെ കൊണ്ട് തല്ലിക്കുമെന്ന് അവള് പറഞ്ഞിരുന്നതായും കുറ്റം സമ്മതിച്ചു കൊണ്ട് വിദ്യാര്‍ഥിനി എഴുതിയ കത്തില്‍ പറയുന്നുണ്ട്. ഫ്ളോറിഡയിലെ ഡേയ്വിയിലാണ് സംഭവം. നോവ മിഡില്‍ സ്കൂളിലെ പതിനൊന്നു വയസുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ‘ഞാന്‍ സ്കൂളില്‍ തോക്ക് കൊണ്ടുവരും…കുട്ടികളെയും അധ്യാപകരെയും കൊല്ലും…ഫെബ്രുവരി 16, 18 തിയതികളില്‍ തോക്ക് കൊണ്ടുവരും…എല്ലാവരും തയ്യാറായി ഇരുന്നോളൂ’, ഇങ്ങനെയാണ് കുട്ടി കത്തില്‍ എഴുതിയിരുന്നത്. അധ്യാപകരെയും വിദ്യാര്‍ഥികളെയും അസഭ്യവാക്കുകള്‍ ഉപയോഗിച്ച് കത്തില്‍ അഭിസംബോധന ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പെണ്‍കുട്ടിയെ ബ്രോവാര്‍ഡ് അസസ്മെന്റ് സെന്ററിലേക്ക് മാറ്റി.
Post Your Comments