Latest NewsKeralaNews

കെ.കെ രമയ്ക്കെതിരെ സൈബര്‍ ആക്രമണം

കണ്ണൂര്‍ : ആര്‍.എം.പി നേതാവ് കെ.കെ രമക്കെതിരെ സൈബര്‍ ആക്രമണം. ഒരു വിഭാഗം അശ്ലീല അധിക്ഷേപം നടത്തുന്നത് ഒഞ്ചിയത്തെ അക്രമ സംഭവങ്ങള്‍ക്കെതിരെ നടന്ന ബഹുജന മാര്‍ച്ചില്‍ യുഡിഎഫ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രമുപയോഗിച്ചാണ്. സൈബര്‍ ആക്രമണത്തിനു പിന്നിൽ സിപിഎമ്മിനെതിരെ ശബ്ദിക്കാന്‍ പാടില്ലെന്ന മുന്നറിയിപ്പാണെന്ന് കെ.കെ രമ ആരോപിച്ചു.

read also: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് : ബല്‍റാമിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് കെ.കെ രമ

അശ്ലീല പ്രയോഗങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം നിറഞ്ഞത് യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം കെ കെ രമ പ്രകടനം നയിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമാണ്. മിക്ക അധിക്ഷേപങ്ങളും സി.പി.എം അനുഭാവികളുടെതെന്ന് കരുതുന്ന അക്കൗണ്ടുകളില്‍ നിന്നാണ്.

ഇത് തനിക്കെതിരായ സൈബര്‍ ആക്രമണം കേരളത്തിലെ സ്ത്രീകള്‍ക്കാകെ അപമാനമാണെന്ന് കെ കെ രമ പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ആര്‍.എം.പിക്കെതിരായ അക്രമസംഭവങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്നും സംഭവത്തില്‍ വനിതാ കമ്മീഷന്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നും ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍ വേണു ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button