യുഎസ്: ഇന്ത്യന്‍ ബൈക്കുകള്‍ക്ക് അമേരിക്കയില്‍ വലിയ നികുതി ചുമത്താനൊരുങ്ങി ട്രംപ്. അമേരിക്കന്‍ കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണിന്റെ ബൈക്കുകള്‍ ഇന്ത്യയിലേക്ക് കയറ്റി അയച്ചു വില്‍ക്കുന്നതിന് 50% നികുതി നല്‍കേണ്ടിവരുന്നസാഹചര്യത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
Also Read : യുവാക്കളില്‍ ആവേശം ഉണര്‍ത്തി ഹീറോ എക്‌സട്രീം 200s പുതുതലമുറ ബൈക്കുകള്‍ ഇന്ത്യയിലെത്തുന്നു
75% ആയിരുന്ന ഇറക്കുമതി തീരുവ (കസ്റ്റംസ് ഡ്യൂട്ടി) 50% ആയി കഴിഞ്ഞ ദിവസം ഇന്ത്യ കുറച്ചെങ്കിലും താന്‍ തൃപ്തനല്ലെന്ന് ട്രംപ് പറഞ്ഞു. കാരണം ഇന്ത്യയില്‍നിന്ന് ആയിരക്കണക്കിന് ബൈക്കുകള്‍ യുഎസിലേക്ക് എത്തുന്നുണ്ട്. യുഎസ് അതിന് ചുമത്തുന്ന കസ്റ്റംസ് തീരുവ പൂജ്യമാണ് – ട്രംപ് പറഞ്ഞു. ഇങ്ങനെ പോയാല്‍ ഇന്ത്യന്‍ നിര്‍മിത ബൈക്കുകള്‍ യുഎസില്‍ വില്‍ക്കാന്‍ കടുത്ത നികുതി ഏര്‍പ്പെടുത്തേണ്ടി വരും. രാജ്യങ്ങള്‍ക്കിടയില്‍ സ്വതന്ത്ര വ്യാപാരമാണ് വേണ്ടത്. അതിനു തടസ്സമായ നികുതി വ്യവസ്ഥകള്‍ ഏതെങ്കിലും രാജ്യത്ത് യുഎസിന്റെ ഉല്‍പന്നങ്ങള്‍ക്കു മേല്‍ വരുന്നുണ്ടെങ്കില്‍ ആ രാജ്യത്തിന്റെ ഉല്‍പന്നങ്ങള്‍ക്ക് യുഎസിലും അതേ നിരക്കില്‍ നികുതി ഈടാക്കണമെന്ന നിലപാട് ട്രംപ് ആവര്‍ത്തിച്ചു.
800 സിസി വരെയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് 60 ശതമാനവും 800 സിസിക്ക് മുകളിലുള്ളവയ്ക്ക് 75 ശതമാനവുമായിരുന്ന ഇറക്കുമതി (കസ്റ്റംസ്) തീരുവയാണു ഇന്ത്യ കഴിഞ്ഞദിവസം കുറച്ചത്. ഈ വിഭാഗങ്ങളില്‍പ്പെട്ട മോട്ടോര്‍ സൈക്കിളുകള്‍ പൂര്‍ണമായി നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി നടത്തുകയാണെങ്കില്‍ തീരുവ 50 ശതമാനമാകും. ഇത്തരം മോട്ടോര്‍ സൈക്കിളുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നില്ലെന്നതിനാലാണ് ഇളവിനു സര്‍ക്കാര്‍ തയാറായത്. ഹാര്‍ലി, ട്രയംഫ് തുടങ്ങിയവയാണ് ഇളവിന്റെ മുഖ്യ ഗുണഭോക്താക്കള്‍.
Post Your Comments