ന്യൂഡല്‍ഹി : യുവാക്കളില്‍ ആവേശം ഉണര്‍ത്തി ഹീറോ എക്സട്രീം 200s പുതുതലമുറ ബൈക്കുകള്‍ ഇന്ത്യയിലെത്തുന്നു. ബൈക്ക് റാലി സംഘടിപ്പിച്ചുകൊണ്ടാണ് ഉപഭോക്താക്കള്‍ക്കായി ഈ മോഡലുകള്‍ പരിചയപ്പെടുത്തുന്നത്. ഹീറോ RR 450 ബൈക്കുകളുടെ റാലി ഈയടുത്ത് നടന്നതിയതിനെ കുറിച്ച് ഹീറോ മോട്ടോ കോര്‍പ് ചീഫ് ടെക്‌നോളജി ഓഫീസര്‍ മാര്‍ക്കസ് ബ്രൗണ്‍ സ്‌പെര്‍ഗര്‍ പറയുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഹീറോ മോട്ടോ കോര്‍പ്പ് ഉത്പ്പാദന തന്ത്രത്തിന്റെ ഭാഗമായി സ്‌പോര്‍ട്‌സ് ചലഞ്ച് ബൈക്കുകള്‍ അവതരിപ്പിക്കുമെന്ന് പറഞ്ഞു. ഹീറോ മോട്ടോസ്‌പോര്‍ട്‌സ് ടീം റാലിയുടെ ഇന്ത്യന്‍ റൈഡര്‍ സന്തോഷുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്. വിപണിയെ കുറിച്ചും തങ്ങളുടെ പുതിയ ഉത്പ്പന്നത്തെ കുറിച്ചുമെല്ലാം അദ്ദേഹം വാചാലനായി.
പുതിയതായി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഹീറോ എക്‌സ്ട്രീം 200 ബൈക്കുകളെ പങ്കെടുപ്പിച്ച് നടത്തുന്ന ഓട്ടോ എക്‌സ്‌പോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ മോഡലുകളെ പരിചയപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments