Latest NewsNewsIndia

സൗദി രാജാവിന്റെ ഇന്ത്യാ സന്ദർശനത്തിൽ അസൂയ കൊണ്ട് ഇരിക്ക പൊറുതിയില്ലാതെ അയൽ രാജ്യങ്ങളായ ചൈനയും പാകിസ്ഥാനും

റിയാദ് : ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ശക്തമാകുന്ന സാഹചര്യത്തിൽ സൗദി രാജാവ് ഇന്ത്യയിലേക്കെന്ന് വാർത്തകൾ. സൗദി അറേബ്യയില്‍ വദേശകാര്യമന്ത്രി സുഷമ സ്വരാജ് സന്ദര്‍ശനം നടത്തിയതിന് പിന്നാലെ തിരിച്ചും നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള പര്യടനത്തിന് വഴിയൊരുങ്ങി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇന്ത്യ സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് ദേശീയ റിപ്പോർട്ടുകൾ.

എന്നാല്‍ ഈ വിവരം മാധ്യമങ്ങള്‍ പുറത്തുവിട്ടത് മുതല്‍ അസൂയ കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതെയാണ് ചൈനയും പാകിസ്ഥാനും. സൗദിയുടെ എണ്ണ പ്രധാനമായും ഉപയോഗിക്കുന്ന ഏഷ്യന്‍ രാജ്യമാണ് ഇന്ത്യ. ഒരു പക്ഷേ ഈ വര്‍ഷം ഇന്ത്യയുടെ ഏറ്റവും വലിയ ഉഭയകക്ഷി ബന്ധം സൗദിയുമായിട്ടായിരിക്കും. ഇതിന്റെ തുടക്കമായിരുന്നു കഴിഞ്ഞാഴ്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സൗദി അറേബ്യന്‍ സന്ദര്‍ശനം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരം സൗദിയിലേക്ക് പോയത് സുഷമയുടെ നേതൃത്വത്തില്‍ വന്‍ സംഘമായിരുന്നു.

സുഷമയുടെ സന്ദര്‍ശനത്തിനിടെ സൗദി രാജാവിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ കുറിച്ചും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പാകിസ്ഥാനും ചൈനയും ആശങ്കപ്പെടുന്നതിനു പുറമെ അമേരിക്കയും ഇന്ത്യ-സൗദി ബന്ധം ആശങ്കയോടെ കാണുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി രാജാവ് ഈ വര്‍ഷം പകുതിക്ക് ശേഷമായിരിക്കും ഇന്ത്യ സന്ദര്‍ശിക്കുക. ന്യൂഡൽഹിയിൽ സൗദിയുടെ എംബസിക്ക് പുതിയ കെട്ടിടം ഒരുങ്ങിയിട്ടുണ്ട്. 17500 ചതുരശ്ര മീറ്ററിലാണ് ഓഫീസ് കെട്ടിടം. ഇതിന്റെ ഉദ്ഘാടനം സൗദി രാജാവ് നിര്‍വഹിക്കുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button