Latest NewsNewsGulf

15 വര്‍ഷം കോമയിൽ; ഒടുവിൽ വിരല്‍ ചലിപ്പിച്ച് രാജകുമാരന്‍

എന്നാൽ 2015ലും സമാന സംഭവം നടന്നിട്ടുണ്ടെന്ന് ന്യൂ അറബ് വാര്‍ത്താ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

റിയാദ്: പതിനഞ്ച് വര്‍ഷമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിറുത്തു തുടരുന്ന സൗദി രാജകുമാരന്‍ ബല്‍ വലീദ് ബിന്‍ ഖാലിദ് അല്‍ സൗദ് വിരലുകള്‍ ചലിപ്പിച്ചു. കുടുംബാംഗങ്ങളിലൊരാള്‍ കട്ടിലിന് സമീപമിരുന്നു സംസാരിക്കുന്നതിനിടെ രാജകുമാരന്‍ തന്റെ കൈവിരലുകള്‍ ചലിപ്പിക്കുന്നതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. എന്നാൽ 2015ലും സമാന സംഭവം നടന്നിട്ടുണ്ടെന്ന് ന്യൂ അറബ് വാര്‍ത്താ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

Read Also: പതാകദിനം: ദേശീയ പതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്‌ത്‌ ദുബായ്

രാജ്യത്തെ ധനികനും വ്യവസായിയുമായ അല്‍ വലീദ് ബിന്‍ തലാല്‍ അല്‍ സൗദിന്റെ സഹോദരനായ ഇദ്ദേഹം മിലിട്ടറി കോളേജില്‍ പഠിക്കുന്നതിനിടെയുണ്ടായ ഒരു കാറപകടത്തെ തുടര്‍ന്ന് കോമയിലായ രാജകുമാരന്‍ 2005 മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിറുത്തുന്നത്. കിടക്കയ്ക്ക് അരികില്‍ ഇരിക്കുന്നയാള്‍ സംസാരിക്കുമ്പോള്‍ രാജകുമാരന്‍ തന്റെ വലതുകൈവിരലുകളും കൈപ്പത്തിയും കിടക്കയില്‍ നിന്ന് ഉയര്‍ത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതു കാണുമ്പോള്‍ കൈ ഇനിയും ഉയര്‍ത്താന്‍ ഇദ്ദേഹം രാജകുമാരനെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button