ന്യൂഡല്‍ഹി: മതസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനുവരിയില്‍ മധ്യപ്രദേശില്‍ നടന്ന ഡിജിപിമാരുടെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയായപ്പോൾ കേരളത്തില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ വിശദമായ പ്രസന്റേഷൻ അവതരിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ബെഹ്റയുടെ അവതരണം.
ഈ യോഗത്തിൽ ആണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം സമ്മര്‍ദ്ദം ചെലുത്തിയത്. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെ ഉദ്ധരിച്ച് ദി ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. വിഷയത്തില്‍ ലോക്നാഥ് ബഹ്റയുടെ ഒൗദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. പോപ്പുലര്‍ഫ്രണ്ടിനെതിരേ കള്ളപ്പണം വെളുപ്പിക്കലില്‍ അന്വേഷണം നടത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുണ്ട്. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസുകളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ബെഹ്റ യോഗത്തിൽ അവതരിപ്പിച്ചു.
സംഘടയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരിയാണെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് വ്യക്തമാക്കി.ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെ ഉദ്ധരിച്ച് ദി ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments