Latest NewsNewsIndia

മോദി ഇന്ന് ത്രിപുരയില്‍; ലക്ഷ്യം 18ന് നടക്കുന്ന തിരഞ്ഞെടുപ്പ്

അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നത്രിപുരയിലെത്തും. പ്രധാനമന്ത്രി സംസ്ഥാനത്ത് രണ്ട് റാലികളെ അഭിസംബോധന ചെയ്യും. കിഴക്കന്‍ ത്രിപുരയിലെ സന്തിര്‍ ബസാര്‍, വെസ്റ്റ് ത്രിപുരയിലെ അഗര്‍ത്തലയിലുമാണ് പ്രധാനമന്ത്രിയുടെ റാലി നടക്കുക. ബി.ജെ.പിയുടെ മുതിര്‍ന്ന ദേശീയ നേതാക്കള്‍ ഈ റാലികളില്‍ പ്രധാനമന്ത്രിയോടൊപ്പം പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

വരുന്ന ഫെബ്രുവരി 18 ന് ത്രിപുരയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. തെരഞ്ഞെടുപ്പിന് 3 ദിവസം മാത്രം ശേഷിക്കേ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്നത്. എന്നാല്‍ ആറാം തവണയും അധികാരത്തിലെത്തുമെന്നുള്ള പൂര്‍ണ്ണ വിശ്വാസത്തിലാണ് ഭരണപക്ഷം. 2013 ലെ തെരഞ്ഞെടുപ്പില്‍ 2% വോട്ടുനേടി കോണ്‍ഗ്രസ്സിനും പിന്നില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടെണ്ടി വന്ന ബിജെപി സംസ്ഥാനത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവയ്ക്കാന്‍ ഒരുങ്ങുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button