KeralaLatest NewsNews

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: പ്രധാനമന്ത്രിയ്ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി•പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. “ഇന്ത്യയെ കൊള്ളയടിക്കാന്‍ നീരവ് മോദിയുടെ ഗൈഡ്” എന്ന തലക്കെട്ടില്‍ ട്വിറ്ററിലാണ് രാഹുലിന്റെ പരിഹാസം.

ഇന്ത്യയെ കൊള്ളയടിക്കാനുള്ള വഴികളില്‍ ഒന്ന് നരേന്ദ്രമോദിയെ കെട്ടിപ്പിടിക്കുക. രണ്ട് അദ്ദേഹത്തിനൊപ്പം ദാവോസില്‍ ചെല്ലുക. പിന്നീട് ആ സ്വാധീനം ഉപയോഗിച്ച് 12,000 കോടി അടിച്ചുമാറ്റുകയും, സര്‍ക്കാര്‍ മറ്റുവഴികളില്‍ അന്വേഷണം നടത്തുന്നതിനിടെ വിജയ്‌ മല്യയെപ്പോലെ രാജ്യം വിടുകയും ചെയ്യുക എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ഒരു മോദിയില്‍ നിന്ന് അടുത്തതിലേക്ക് എന്ന് വിശേഷിപ്പിച്ച് #From1MODI2Another എന്ന ഹാഷ് ടാഗും രാഹുല്‍ ഇതോടൊപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്.

നരേന്ദ്ര മോദിയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയും സ്വിറ്റ്സര്‍ലാന്റിലെ ദാവോസില്‍ ലോക സാമ്പത്തിക ഉച്ചകോടിക്കിടെ ഒന്നിച്ചുനില്‍ക്കുന്ന ചിത്രം സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തതിനു പിന്നാലെയായിരുന്നു രാഹുലിന്റെ പരിഹാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button