KeralaLatest NewsNews

മരണത്തിൽ നിന്ന് അത്ഭുതകരമായ രക്ഷപെടൽ; ജീവിതം തിരിച്ചുകിട്ടിയത് വിശ്വസിക്കാനാകാതെ ഒരു യുവാവ്

വലിയൊരു അപകടം നടന്നിട്ടും താൻ അത്ഭുതകരമായി രക്ഷപെട്ടത് എങ്ങനെയാണെന്ന സംശയത്തിലാണ് ആർ. സുനിൽകുമാരൻ നായർ. റോഡിനരികത്തെ 11 കെ.വി വൈദ്യുതി തൂണും തകർത്ത് നാലിലധികം തവണ കരണം മറിഞ്ഞ കാർ സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്. ഇന്നലെ പുലർച്ചെ അഞ്ചരയ്ക്കായിരുന്നു അപകടം.

Read Also: ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു

തലവൂർ കുര ജംക്ഷനു സമീപമെത്തിയപ്പോഴായിരുന്നു കാറിന്റെ നിയന്ത്രണം നഷ്ടമായത്. കണ്ടു നിന്നവരെല്ലാം ഭയന്നു നിലവിളിച്ചു. എന്നാൽ എല്ലാവരേയും അമ്പരപ്പിച്ച് സുനിൽ കാറിന്റെ ചില്ല് തകർത്ത് പുറത്തിറങ്ങുകയായിരുന്നു. ഇത്രയും വലിയ അപകടമായിട്ടും ഒരു പോറൽ പോലും ഏറ്റിട്ടില്ലെന്നു വിശ്വസിക്കാൻ സുനിലിന് ഇനിയും കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button