
തിരുവനന്തപുരം•പേരൂര്‍ക്കടയില്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് 80 കാരന്‍ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മണ്ണാമൂല ജംഗ്ഷനു സമീപം താമസിക്കുന്ന ബാലകൃഷ്ണന്റെ(80) ഭാര്യ ഗോമതി അമ്മ (75) യാണ് കൊല്ലപ്പെട്ടത്.
You may also like: കവര്‍ച്ചയ്‌ക്കെത്തിയ സംഘം വീട്ടമ്മയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു : രണ്ട് പേര്‍ അറസ്റ്റില്‍
ഇവര്‍ തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നു ഇന്നു വൈകുന്നേരവും വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്നു കൈയില്‍ കിട്ടിയ സാധനം എടുത്ത് ബാലകൃഷ്ണന്‍ ഗോമതിയമ്മയുടെ തലയില്‍ അടിക്കുകയായിരുന്നു. തുടര്‍ന്നു സഹോദരിയുടെ വീട്ടില്‍ പോയി ഇയാള്‍ വിവരം അറിയിച്ചു. വീടിനു മുകളിലാണ് മകനും ഭാര്യയും താമസിക്കുന്നത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments