ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ 300 തീവ്രവാദികള്‍ തയ്യാറായി നില്ക്കുന്നതായി മിലിറ്ററി വൃത്തങ്ങളുടെ മുന്നറിയിപ്പ്. ജമ്മു കശ്മീരില്‍ ഉണ്ടാവുന്ന ഒരോ തീവ്രവാദി ആക്രമണങ്ങള്‍ക്കും പിന്നില്‍ പാകിസ്താന് സൈന്യത്തിന് വ്യക്തമായ പങ്കുണ്ടെന്നും ഇന്ത്യന്‍ സൈനീക വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സുന്‍ജുവാന്‍ സൈനിക ക്യാമ്പിനെതിരേ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ഉറി മോഡല്‍ തിരിച്ചടിയുണ്ടാവുമോ എന്ന ചോദ്യത്തിന് നിയന്ത്രണരേഖ കടന്നുള്ള ആക്രമണം വളരെ സങ്കീര്‍ണമാണെന്നും അതിന് സാധ്യതയില്ലെന്നും ലഫ്റ്റനന്റ് ജനറല്‍ ദേവരാജ് അന്‍പു പറഞ്ഞു. യുദ്ധ തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചതിന് ശേഷമേ ഇന്ത്യയുടെ ഭാഗത്ത് നിന്നും എന്തുനീക്കവും ഉണ്ടാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ മേഖലയില്‍ 185 മുതല്‍ 220നും ഇടക്ക് തീവ്രവാദികളാണ് തയ്യാറായി നില്‍ക്കുന്നത്. പീര്‍പാഞ്ചാലിന് വടക്ക് ഏകദേശം ഇതേ തോതിലുള്ള തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നുണ്ട്.
Post Your Comments