Latest NewsNewsIndia

സ്‌കൂളില്‍ വൈകിയെത്തിയതില്‍ അധ്യാപകന്‍ വഴക്കു പറഞ്ഞു; വിഷമത്താല്‍ വിദ്യാര്‍ത്ഥി ചെയ്ത കടുംകൈയില്‍ ഞെട്ടല്‍ മാറാതെ അധ്യാപകര്‍

തഞ്ചാവൂര്‍: സ്‌കൂളില്‍ വൈകിയെത്തിയതില്‍ അധ്യാപകന്‍ വഴക്കു പറഞ്ഞതിന്റെ വിഷമത്തില്‍ പതിനേഴുകാരന്‍ ജീവനൊടുക്കി. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ടയിലാണ് 12-ാം ക്ലാസ് വിദ്യാര്‍ഥിയെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

Also Read : ബ്ലൂ വെയ്ല്‍; യുവാവ് നദിയില്‍ ചാടി ജീവനൊടുക്കി

തിങ്കളാഴ്ച സ്‌കൂളില്‍നിന്നു വീട്ടിലെത്തിയ വിദ്യാര്‍ഥിയെ അരമണിക്കൂറിനുശേഷം ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അധ്യാപകനെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അധ്യാപകന്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്നാണു കുട്ടി ജീവനൊടുക്കിയതെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കള്‍ റോഡ് ഉപരോധിച്ചിരുന്നു. സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടി വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കേസില്‍ അന്വേഷണം തുടരുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button