തിരുവനന്തപുരം: സര്‍വകലാശാലയും റൂസയും സംയുക്തമായി സംഘടിപ്പിക്കുന്ന ശാസ്ത്രയാന്‍ പദ്ധതി ഫെബ്രുവരി 15, 16 തീയതികളില്‍ ആണ് കാര്യവട്ടം കാമ്പസില്‍ നടക്കും. അതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സര്‍വകലാശാല സന്ദര്‍ശനമൊരുക്കും. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകരുമായും ഗവേഷകരുമായും സംവദിക്കാനും പൊതുസന്ദര്‍ശന ദിനങ്ങളില്‍ സാധിക്കും. ഒപ്പം വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വിഷയങ്ങളില്‍ ഉപരിപഠനത്തിനും ഗവേഷണത്തിനും തൊഴിലിനും ഉള്ള സാധ്യതള്‍ ആരായാനുള്ള സംവിധാനങ്ങളും വിവിധ പഠനഗവേഷണ വകുപ്പുകള്‍ ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ബാച്ചുകളായി പങ്കെടുക്കാം.
Also Read : കേരള സര്‍വകലാശാലാ ഡയറിയിലും സി.പി.ഐ മന്ത്രിമാര്‍ രണ്ടാംനിരക്കാരായി
മാതൃസര്‍വകലാശാലയുടെ വികസന ചരിത്രം, പ്രദര്‍ശനം, അക്കാദമിക പ്രവര്‍ത്തനങ്ങളുടെയും സാമൂഹികപ്രസക്ത ഗവേഷണസംഭാവനകളുടെയും പരിചയപ്പെടുത്തല്‍, എന്നിവയിലൂടെ അക്കാദമിക സമൂഹവും പൊതുജനങ്ങളും തമ്മില്‍ ആശയവിനിമയത്തിനുള്ള വേദി സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ഉദ്ദേശ്യലക്ഷ്യം. പൊതുസന്ദര്‍ശന ദിനങ്ങളും ശാസ്ത്രോത്സവവും ഒരുക്കിയിരിക്കുന്നത്. സര്‍വകലാശാല വിദ്യാര്‍ത്ഥി സമൂഹത്തിലേക്കും പൊതു സമൂഹത്തിലേക്കും എത്തിച്ചേരുക എന്ന ലക്ഷ്യമാണ് ശാസ്ത്രയാന്‍ വിഭാവനം ചെയ്യുന്നത്.
നൂറുകണക്കിന് താളിയോലകള്‍ ശേഖരിച്ചിരിക്കുന്നതും ഇന്ത്യയില്‍തന്നെ അവശ്യം കണ്ടിരിക്കേണ്ടതുമായ ഓറിയന്റെല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മാനുസ്‌ക്രിപ്റ്റ് ലൈബ്രറി, ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്, മാസ് സ്പെക്ട്രോമെട്രി, രാമന്‍ സ്പെക്ട്രോമീറ്റര്‍, തുടങ്ങി അത്യാധുനിക ഉപകരണങ്ങള്‍ ഉള്ള സോഫിസ്റ്റിക്കേറ്റട് ഇന്‍സ്ട്രമെന്‍ന്റെഷന്‍ ആന്‍ഡ് കമ്പ്യൂട്ടെഷന്‍ സെന്റര്‍, അക്വാട്ടിക് ബയോളജി, ആര്‍ക്കിയോളജി, ബോട്ടണി, ജിയോളജി, സുവോളജി തുടങ്ങിയ മ്യൂസിയങ്ങള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.
Post Your Comments