തിരുവനന്തപുരം: സര്‍ക്കാര്‍ ഡയറിയില്‍ സി.പി.എം മന്ത്രിമാരുടെ പേരിനുശേഷം സി.പി.ഐ മന്ത്രിമാരുടെ പേര് അച്ചടിച്ചത് വിവാദമായതിനു പിന്നാലെ കേരള സര്‍വകലാശാല ഡയറിയിലും സമാനരീതി ആവര്‍ത്തിച്ചതില്‍ സി.പി.ഐക്ക് പ്രതിഷേധം. സാധാരണ അക്ഷരമാല ക്രമത്തിലാണ് മന്ത്രിമാരുടെ പേരും വിവരങ്ങളും സര്‍ക്കാര്‍ ഡയറിയില്‍ ചേര്‍ക്കുന്നത്. എന്നാല്‍ ഇക്കുറി പതിവ് രീതി മാറിയതോടെ സി.പി.ഐ മന്ത്രിമാര്‍ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഡയറി വീണ്ടും അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. സമാനമായ പിഴവാണ് കേരളസര്‍വകലാശാലയുടെ ഡയറിയിലും ആവര്‍ത്തിച്ചിരിക്കുന്നത്.
Post Your Comments