CricketLatest NewsNewsSports

ഇന്ത്യ-പാക് ക്രിക്കറ്റ് താരങ്ങള്‍ വീണ്ടും ഒരുമിച്ച് കളിക്കാനിറങ്ങുന്നു

ഇന്ത്യ-പാക് ക്രിക്കറ്റ് താരങ്ങള്‍ വീണ്ടും ഒരുമിച്ച് കളിക്കാനിറങ്ങുന്നു. ഒരു ചാരിറ്റി മത്സരത്തിലാണ് ഇരുരാജ്യങ്ങളും ഒരുമിക്കുന്നത്. വെസ്റ്റിന്‍ഡീസില്‍ കഴിഞ്ഞ വര്‍ഷം വീശിയ ചുഴലിക്കാറ്റില്‍ തകര്‍ന്ന ക്രിക്കറ്റ് ഗ്രൗണ്ടുകളുടെ പുനരുദ്ധാരണത്തിനായി ഫണ്ട് സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.

Read Also: വനിത വോളിബോള്‍ താരങ്ങള്‍ക്ക് കേരള പൊലീസില്‍ അവസരം

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റേയും, എം സി സി യുടേയും സഹായത്തോടെയാണ് മത്സരം നടക്കുന്നത്. ഇന്ത്യയ്ക്കും പാകിസ്ഥാനും പുറമേ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ താരങ്ങളും ലോക ഇലവനില്‍ കളിക്കുമെന്നാണ് സൂചനകള്‍. മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button