തട്ടുകടകളിൽ നിന്ന് മട്ടൻ ബിരിയാണി എന്ന പേരിൽ വിൽക്കുന്നത് പൂച്ച ബിരിയാണിയെന്ന് ആരോപണം. സംഭവം വെളിച്ചത്തുകൊണ്ടുവന്നത് നാട്ടില്‍ കറങ്ങി നടന്നിരുന്ന പൂചകളെ കാണാതായതോടെ നടത്തിയ അന്വേഷണമാണ്. ഇതുസംബന്ധിച്ച് പരിശോധന നടത്തിയത് മൃഗസ്നേഹികളായ പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് എന്ന സംഘടനയാണ്.
ഞെട്ടിക്കുന്ന സംഭവമാണ് രണ്ടുമാസത്തോളം നീണ്ട അന്വേഷണത്തില്‍ തെളിഞ്ഞത്. 40ഓളം പൂച്ചകളെ നരികൊറവ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ താമസിക്കുന്ന പ്രദേശത്ത് നിന്ന് ഒരുമിച്ച് കണ്ടെത്തിയതാണ് വഴിത്തിരവായത്. നഗരത്തിലെ പൂച്ചകളെ ഇവരാണ് പിടിച്ചുകൊണ്ടുപോയിരുന്നതെന്ന് പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് നേതാവ് ഡോ. ഷറണി പെരേര പറഞ്ഞു.
read also: ഇനി തട്ടുകടകളിൽ നിന്നും നികുതികൊടുത്ത് ഭക്ഷണം വാങ്ങാം
എല്ലാ പൂച്ചകളെയും രാത്രി നഗരത്തില്‍ ഇറങ്ങുന്ന നരിക്കൊറവ വിഭാഗത്തില്‍പ്പെട്ടവര്‍ പിടിച്ചുകൊണ്ടു പോകുകയായിരുന്നു. ഇവരെ പിടികൂടി ചോദിച്ചപ്പോള്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തങ്ങള്‍ ഇങ്ങനെ ചെയ്യാറുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.
റോഡരികില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടക്കാര്‍ക്ക് പൂച്ചകളെ ഇവര്‍ വില്‍ക്കുകയാണത്രെ പതിവ്. കടക്കാര് മട്ടന്‍ ബിരിയാണി എന്ന പേരില്‍ പൂച്ച ഇറച്ചി ഉപയോഗിച്ച് ബിരിയാണിയുണ്ടാക്കി വില്‍ക്കും. ആട്ടിറച്ചിക്ക് പകരം പൂച്ച ഇറച്ചി.
നഗരത്തില്‍ ഇത്തരം ബിരിയാണികള്‍ വില്‍ക്കുന്നത് കൂടുതലും ബാറുകള്‍ക്ക് മുമ്പിലാണെന്ന് പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് നേതാക്കള്‍ പറയുന്നു. പൂച്ച ബിരിയാണി കഴിക്കുന്നത് മൂലം ശാരീരിക പ്രശ്നങ്ങളുണ്ടായാല്‍ രക്ഷപ്പെടാന്‍ വേണ്ടിയാണത്രെ ഇത്.
Post Your Comments