ന്യൂഡല്‍ഹി: കൂടുതല്‍ പ്രഖ്യാപനങ്ങളുമായി എഎപി. ആംആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ എല്ലായിടത്തും സൗജന്യ വൈഫൈ ലഭ്യമാക്കുമെന്ന പ്രഖ്യാപനവുമായി രംഗത്ത്. എഎപി അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ എല്ലായിടത്തും സൗജന്യ വൈഫൈ ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇത് പാര്‍ട്ടിക്ക് യുവാക്കളുടെ വോട്ടു ലഭിക്കാന്‍ സഹായകമായ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു.
read also: എഎപിക്ക് കനത്ത തിരിച്ചടി ; സുപ്രധാന തീരുമാനവുമായി രാഷ്‌ട്രപതി
വൈഫൈ നല്‍കുന്ന തീയതി ഈ വര്‍ഷം തന്നെ പ്രഖ്യാപിക്കും. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇതിനായി ബജറ്റില്‍ പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് പറഞ്ഞു. എതിര്‍പാര്‍ട്ടികള്‍ പലതവണ എഎപി തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ പാലിക്കാത്തതിനെതിരെ രംഗത്തെത്തിയിരുന്നു. ബുധനാഴ്ച കേജ്രിവാളിന്റെ വീട്ടിലേക്കു പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എഎപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.
ഡല്‍ഹിയിലെ അഞ്ഞൂറോളം സ്ഥലങ്ങളില്‍ അതിവേഗ വൈഫൈ 2016 ഡിസംബറിനകം ലഭ്യമാക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. ഇത് സൗജന്യ ഇന്റര്‍നെറ്റിന് പരിധി ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു. എന്നാല്‍ പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല.
വിദ്യാഭ്യാസത്തിനും ആരോഗ്യമേഖലയ്ക്കുമായിരിക്കും ബജറ്റില്‍ മുന്‍ഗണന.
ബജറ്റില്‍ പ്രത്യേകം തുക ഡല്‍ഹിയിലെ റോഡുകളുടെയും കോളനികളിലെ മലിനജല ബഹിര്‍ഗമന സംവിധാനങ്ങളുടെയും നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും വകയിരുത്തും.
നഗരത്തിലെ മലിനീകരണത്തിന്റെ ഉറവിടം തിരിച്ചറിയുന്നതിന് ദിവസവും വായുശുദ്ധി പരിശോധന ഉറപ്പാക്കും. ഏതു മേഖലയിലാണ് മലിനീകരണം കൂടുതലെന്നു തിരിച്ചറിഞ്ഞു നടപടിയെടുക്കും. ഇതിനായി പ്രത്യേക യന്ത്രസംവിധാനങ്ങള്‍ സ്ഥാപിക്കും.
Post Your Comments