ലണ്ടന്‍ : വ്യവസായി വിജയ് മല്യയുടെ സിംഗപ്പൂര്‍ കമ്പനിയുമായുള്ള കേസില്‍ 90 മില്യന്‍ ഡോളര്‍ പിഴയൊടുക്കാന്‍ ബ്രിട്ടനിലെ ഹൈക്കോടതി ഉത്തരവിട്ടു.സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ക്രാഫ്റ്റ് ലീസിങ് കമ്പനിയായ ബിഒസി ഏവിയേഷനുമായുള്ള കിങ്ഫിഷറിന്റെ കേസിലാണ് വിധിയുണ്ടായിരുക്കുന്നത്.
Read also:ഇന്ത്യയിലെ ജയിലുകൾ ഇഷ്ടമല്ല : പാമ്പും പാറ്റയും പല്ലിയും : വിജയ് മല്യയുടെ ഹർജ്ജി
സിംഗപ്പൂര്‍ കമ്പനിയില്‍നിന്നും നാലു വിമാനങ്ങള്‍ വാങ്ങാനായിരുന്നു കിങ് ഫിഷറിന്റെ കരാര്‍. ഇതില്‍ മൂന്നു വിമാനങ്ങള്‍ നല്‍കിയിട്ടും വിമാനത്തിന്റെ പണം നല്‍കാതായതോടെ കമ്പനി നാലാമത്തെ വിമാനം നല്‍കാതെ കരാറില്‍നിന്നും പിന്‍വാങ്ങുകയും മല്യയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കുകയുമായിരുന്നു.
9,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഇന്ത്യയില്‍നിന്നും ബ്രിട്ടനിലേക്ക് മുങ്ങിയ മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ മാര്‍ച്ച് 16ന് വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് പുതിയ കേസ്.
Post Your Comments