ലണ്ടന്‍: ഇന്ത്യന്‍ ജയിലില്‍ തനിക്ക് സുരക്ഷയുണ്ടാവില്ലെന്നും അവ എലിയും പാറ്റയും പാമ്പും നിറഞ്ഞതാണെന്നും മദ്യ വ്യവസായി മല്യയുടെ പരാതി. കൂടാതെ വൃത്തിയില്ലാത്ത ജയിലുകൾ ആളാണ് ഇന്ത്യയിലേതെന്നും മല്യ പറയുന്നു. ബ്രിട്ടനിലെ കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആണ് മല്യ ഇത് പറഞ്ഞിരിക്കുന്നത്. .ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9000 കോടി വായ്പയെടുത്ത് ബ്രിട്ടനിലേക്ക് മുങ്ങിയതാണ് മല്യ. കേസില്‍ മല്യയെ വിട്ടുനല്‍കാന്‍ ഇന്ത്യ നല്കിയ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടാണ് ജയിലുകളുടെ ശോച്യാവസ്ഥ വിവരിച്ച് മല്യ ഹര്‍ജി നല്‍കിയത്.
‘മല്യ കടുത്ത പ്രമേഹവും ഉറക്കമില്ലായ്മയും മറ്റ് ശാരീരിക പ്രശ്നങ്ങളും അനുഭവിക്കുന്ന ആളാണ്. മുംബെയിലെ സെന്‍ട്രല്‍ ജയിലില്‍ നിലവില്‍ 3000 തടവുകാരെങ്കിലുമുണ്ട്. എന്നാല്‍ അവരെ പരിചരിക്കാന്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. അതേ അവസരത്തില്‍ ബ്രിട്ടനിലെ പ്രധാന ജയിലുകളിലെല്ലാം 12 മുഴുവന്‍ സമയ ഡോക്ടര്‍മാരും, 60 നേഴ്സുമാരുമുണ്ടെന്നും’ മല്യ നല്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Post Your Comments