മലപ്പുറം: പുതിയ രീതിയിൽ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനുമായി സംസ്ഥാന സർക്കാർ. മലപ്പുറം മോഡൽ പാസ്‌പോർട്ട് വെരിഫിക്കേഷൻ സര്‍ക്കാരിന് സാമ്പത്തിക ലാഭമുണ്ടാകും.വെരിഫിക്കേഷന്‍ ഫീസായി കേന്ദ്രസര്‍ക്കാര്‍ ഫയല്‍ ഒന്നിന് 150 രൂപ വീതമാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കുന്നത്. 20 ദിവസത്തിനുള്ളില്‍ പരിശോധന നടത്തിയാല്‍ മാത്രമാണ് ഈ പണം ലഭിക്കുക.
Read also:പാസ്‌പോര്‍ട്ട് രൂപമാറ്റത്തിൽ നിന്നും കേന്ദ്രം പിന്മാറി
നേരത്തേ 30 ശതമാനം അപേക്ഷകള്‍ മാത്രമായിരുന്നു മലപ്പുറത്ത് ചെയ്യാന്‍ സാധിച്ചിരുന്നത്. 2017 നവംബര്‍ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. ജനുവരി 31വരെ 59,554 വെരിഫിക്കേഷനാണ് മലപ്പുറത്ത് നടന്നത്. ഈയിനത്തില്‍ സംസ്ഥാനസര്‍ക്കാരിന് ലഭിക്കുക 89,33,100 രൂപയാണ്.
അപേക്ഷകള്‍ വെരിഫിക്കേഷന് അയച്ചാലുടന്‍ അപേക്ഷകര്‍ക്ക് സൗജന്യമായി പൊലീസില്‍നിന്ന് എസ്എംഎസ്.അയയ്ക്കും. പരിശോധനയ്ക്ക് തയ്യാറെടുക്കാന്‍ സാവകാശം ലഭിക്കാനാണിത്.
ഈ സമയത്ത് രേഖകള്‍ സഹിതം പൊലീസ്സ്‌റ്റേഷന്‍ പരിധിയില്‍ ഉണ്ടാകാന്‍ ശ്രദ്ധിക്കണം. പൊതുജനങ്ങള്‍ക്ക് www.evip.keralapolice.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷയുടെ ഫയല്‍ നമ്പര്‍ എന്റര്‍ ചെയ്ത് തല്‍സ്ഥിതി അറിയാം. പരാതികള്‍ ഉണ്ടെങ്കില്‍ അതും രേഖപ്പെടുത്താം
Post Your Comments