Latest NewsKeralaNews

കൊച്ചിയിലെ കപ്പലില്‍ പൊട്ടിത്തെറി ; മരണസംഖ്യ ഉയരുന്നു

കൊച്ചി : കൊച്ചിയിലെ കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി.അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു.മരിച്ചവരില്‍ നാല് പേരെ തിരിച്ചറിഞ്ഞു ,വൈപ്പിന്‍ സ്വദേശി റംഷാദ്,ഏലൂര്‍ സ്വദേശി ഉണ്ണി ,തുറവൂര്‍ സ്വദേശി ജയന്‍ എന്നിവരാണ്‌ മരിച്ചത്‌ .പരിക്കേറ്റ 13 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

കപ്പലിനുള്ളിലെ വെള്ള ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇന്ന് കപ്പല്‍ശാല അവധി ആയതിനാല്‍ കപ്പലില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

മുംബൈയില്‍ നിന്നുള്ള 46 വര്‍ഷം പഴക്കമുള്ള സാഗര്‍ഭൂഷണ്‍ എന്ന കപ്പലാണ് ഇത്. കപ്പലിനുള്ളിലെ തീ ഇനിയും അണയ്ക്കാനായിട്ടില്ല. രണ്ടു പേര്‍ ഇപ്പോഴും കപ്പലില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പൊള്ളലേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button