
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കും. ബസ് ചാര്‍ജ്ജ് 10 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. റിപ്പോര്‍ട്ടുവെച്ചു നോക്കുമ്പോള്‍ മിനിമം ചാര്‍ജ്ജ് എട്ടു രൂപയാകും. കമ്മിറ്റി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കും.
അതേസമയം തുടര്‍ച്ചയായുള്ള ഡീസലിന്റെ വില വര്‍ദ്ധനവ് കാരണം മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. എന്നാല്‍ പുതിയ നിരക്കിന്റെ 25 ശതമാനമാകും വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് . വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്രാ നിരക്ക് അഞ്ച് കിലോമീറ്റര്‍ ആയി ചുരുക്കാനും സാധ്യതയുണ്ട്.
Post Your Comments