KeralaLatest News

ബസ് ചാർജ് കൂട്ടാൻ ശുപാർശ ചെയ്ത് എൽഡിഎഫ്

തിരുവനന്തപുരം: ബസ് ചാർജ് കൂട്ടാൻ സർക്കാരിന് ശുപാർശ ചെയ്തു എൽഡിഎഫ്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇത് അംഗീകരിക്കും. ചാർജ് വർധിപ്പിച്ചില്ലെങ്കിൽ ഈ മാസം 16 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് എകെജി സെന്‍ററിൽ  ഇടതുമുന്നണി ബസ് ചാർജ് വർധന ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര യോഗം ചേർന്നിരുന്നു. ശേഷം മിനിമം ചാർജ് എട്ട് രൂപയാക്കി വർധിപ്പിക്കാൻ ധാരണയാവുകയും സർക്കാരിന് ശുപാർശ ചെയ്യുകയുമായിരുന്നു. അതോടൊപ്പം തന്നെ അടിയ്ക്കടിയുള്ള ഇന്ധനവില വർധനവിന്‍റെ പേരിൽ കെഎസ്ആർടിസിയും വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ചാർജ് വർദ്ധവെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.

Read also ;സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button