കൊച്ചി : പരാതിയില്‍ കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊല്ലം കടയ്ക്കലില്‍ കൈരളീ ഗ്രന്ഥശാലാ വാര്‍ഷികത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍ മതവിദ്വേഷം പ്രസംഗിച്ചുവെന്നായിരുന്നു ബിജെപി പരാതി നല്‍കിയത്. എന്നാൽ ആ പരാതിയിൽ പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല.
കുരീപ്പുഴ അങ്ങനെ പ്രസംഗിച്ചില്ലെന്നായിരുന്നു പോലീസ് നിലപാട്. കൂടാതെ കുരീപ്പുഴയെ കൈയ്യേറ്റം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ആറു ബിജെപിക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബിജെപി കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. എന്നാൽ പരാതിയില്‍ പറയുംപോലെ മതവിദ്വേഷം വളര്‍ത്തുംവിധം താന്‍ പ്രസംഗിച്ചിട്ടില്ലെന്ന് കുരീപ്പുഴ വിശദീകരിച്ചിരുന്നു.
Post Your Comments