Latest NewsNewsLife Style

കഞ്ചാവിനെക്കാള്‍ അപകടകാരി മദ്യം:പുതിയ കണ്ടെത്തലുമായി ശാസ്ത്രഞ്ജര്‍

ന്യൂയോര്‍ക്ക്•മദ്യം കഞ്ചാവിനെക്കാള്‍ കൂടുതല്‍ തലച്ചോറിനെ തകര്‍ക്കുമെന്ന് പുതിയ പഠനങ്ങള്‍. മദ്യത്തിന്റെയും കഞ്ചാവിന്റെയും പാര്‍ശ്വഫലങ്ങളെക്കുറിച്ച് കൊളറാഡോ ബൗള്‍ഡര്‍ സര്‍വകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രഞ്ജര്‍ നടത്തിയ പഠനത്തിലാണ് കഞ്ചാവിനെക്കാള്‍ അപകടകാരിയാണ് മദ്യമെന്ന കണ്ടെത്തല്‍.

മദ്യം തലച്ചോറിലെ വൈറ്റ് മാറ്റര്‍, ഗ്രേ മാറ്റര്‍ എന്നിവയുടെ ഘടനയില്‍ ദീര്‍ഘകാല മാറ്റങ്ങള്‍ വരുത്തുന്നതായി പഠനത്തില്‍ കണ്ടെത്തി. എന്നാല്‍ കഞ്ചാവ് ഇത് ചെയ്യുന്നില്ല.

വര്‍ഷങ്ങളുടെ ഉപയോഗത്തിന് ശേഷവും ക്ലാസ് ബി മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട കഞ്ചാവ് മദ്യത്തെപ്പോലെ കേടുപാടുകള്‍ ഉണ്ടാക്കുന്നില്ല.

മരീജുവാന (കഞ്ചാവ്) യ്ക്ക് ചില പ്രതികൂല ഫലങ്ങൾ ഉണ്ടാവാമെങ്കിലും, അത് ഉറപ്പായും മദ്യം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് അടുത്തൊന്നും വരില്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ കെന്റ് ഹച്ചിസണ്‍ പറയുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായിക്കുന്നതാണ് ഗ്രേ മാറ്റര്‍, ന്യൂറോണുകള്‍ക്കിടയിലെ നാഡി പ്രചോദനങ്ങള്‍ വഹിക്കുന്നത് വൈറ്റ് മാറ്ററാണ്.

അതേസമയം, ഈ ഫലങ്ങള്‍ പൂര്‍ണമായും തീര്‍ച്ചപ്പെടുത്തിയതല്ല, നേരത്തെയുള്ള മറ്റു പഠനങ്ങള്‍ കഞ്ചാവിന്റെ വിവിധ ദോഷഫലങ്ങള്‍ കണ്ടെത്തിയിരുന്നു.

മെഡിക്കല്‍ ന്യൂസ് ടുഡേയില്‍ വന്ന ഒരു പഠനം, മരിജുവാനയുടെ ഉപയോഗം കൗമാരക്കാരില്‍ സൈക്കൊസിസ് (മതിഭ്രമം) ഉണ്ടാക്കുമെന്ന് കണ്ടെത്തിയിരുന്നു.

അറ്റ്‌ലാന്റയിലെ ജോര്‍ജ്ജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍, ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ മരിജുവാന സിഗരറ്റിനെക്കാള്‍ മാരകമാണെന്ന് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button