ന്യൂഡല്‍ഹി: സിന്‍ജുവാന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ മിന്നലാക്രമണം നടത്തരുതെന്ന് പാകിസ്ഥാൻ. ജമ്മുവിലെ സിന്‍ജുവാന്‍ സൈനിക ക്യാമ്പിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്റെ നിർദേശം.
Read Also: മോഹൻ ഭാഗവത് പറഞ്ഞത് ദുർവ്യാഖ്യാനം ചെയ്‌തെന്ന് കുമ്മനം; പറഞ്ഞത് ഇങ്ങനെ
നിയന്ത്രണരേഖ കടന്നുള്ള മിന്നലാക്രമണം അടക്കമുള്ളവയില്‍നിന്ന് രാജ്യാന്തര സമൂഹം ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും വിശദമായ അന്വേഷണം നടത്താതെയാണ് ഇന്ത്യന്‍ അധികൃതര്‍ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നതെന്നും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments