ലണ്ടന്‍•നിങ്ങളില്‍ പലര്‍ക്കും ‘സൗജന്യ അഡിഡാസ് ഷൂകള്‍’ വാഗ്ദാനം ചെയ്ത് കൊണ്ടുള്ള വാട്സ്ആപ്പ് സന്ദേശം ലഭിച്ചിട്ടുണ്ടാകും. മോഹന വാഗ്ദാനം കണ്ട് അതില്‍ ക്ലിക്ക് ചെയ്താല്‍ പണികിട്ടും എന്നാണ് സൈബര്‍ വിദഗധര്‍ നല്‍കുന്ന മുന്നറിയിപ്പ്. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനായി സൈബര്‍ കുറ്റവാളികള്‍ ഒരുക്കിയ കെണിയാണിതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അഡിഡാസ് കമ്പനിയുടെ 93 ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി 3000 ജോഡി ഷൂസ് സൗജന്യമായി നല്‍കുന്നുവെന്നാണ് മെസേജില്‍ പറയുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന തോന്നിക്കുന്ന ഒരു വെബ്‌സൈറ്റ് ലിങ്കും (‘Adidas.com/shoes’) ഒപ്പം നല്‍കിയിട്ടുണ്ട്. ഈ ലിങ്ക് സന്ദര്‍ശിച്ച് ഷൂസ് സ്വന്തമാക്കാമെന്നാണ് സന്ദേശം പറയുന്നത്.
എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ തട്ടിപ്പാണെന്നും സൈബര്‍ കുറ്റവാളികള്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കുന്നതില്‍ കലാശിക്കുമെന്നും സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഈ തട്ടിപ്പില്‍ ആയിരക്കണക്കിനുപേര്‍ ഇതിനോടകം വീണുകഴിഞ്ഞതായി എക്സ്പ്രസ്. യു.കെ റിപ്പോര്‍ട്ട് ചെയ്യുന്നു.
സന്ദേശം വ്യാജമാണെന്ന് അഡിഡാസ് കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. അഡിഡാസിന്റെ പേരിൽ വാട്സ്ആപ്പിൽ ഒരു സന്ദേശം പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നും അത് തീർത്തും വ്യാജ സന്ദേശമാണെന്നും അഡിഡാസ് വ്യക്തമാക്കി.
Post Your Comments