ജൊഹന്നസ്ബര്‍ഗ്: ക്രിക്കറ്റിലെ ചൂടന്‍ എന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയെ പൊതുവെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഈ ചീത്തപ്പേര് മാറ്റിയിരിക്കുകയാണ് കൊഹ്‌ലി. മത്സരത്തിനിടെ പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ താരത്തെ ആശ്വസിപ്പിച്ചാണ് കൊഹ്‌ലി ആരാധകരുടെ കയ്യടി വാങ്ങിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 22ാം ഓവറിലായിരുന്നു സംഭവം. പേസര്‍ മോണി മോര്‍ക്കലെറിഞ്ഞ പന്ത് ഫ്‌ളിക്ക് ചെയ്യാന്‍ വിരാട് കൊഹ്‌ലി ശ്രമിച്ചു. എന്നാല്‍ ബാറ്റിലുരസി ഉയര്‍ന്ന പന്ത് റിട്ടേണ്‍ ക്യാച്ചെടുക്കന്‍ മോര്‍ക്കല്‍ പറന്നു. ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ക്യാച്ച് നഷ്ടമായി നിലത്തുവീണ മോര്‍ക്കിലിന് പിന്‍ഭാഗത്ത് പരുക്കേറ്റു. ഉടന്‍ പാഞ്ഞെത്തിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ മോര്‍ക്കലിനെ ആശ്വസിപ്പിച്ചു. എന്നാല്‍ ഇവര്‍ക്കൊപ്പം ക്രിക്കറ്റ് പ്രവചനങ്ങള്‍ തെറ്റിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയും ഉണ്ടായിരുന്നു.
Post Your Comments