പാട്‌ന: ആര്‍.എസ്.എസ് രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ തയ്യാറാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഒരു സൈനിക സംഘടനയല്ല രാഷ്ട്രീയ സ്വയം സേവക സംഘം എന്നാല്‍ സൈനികര്‍ക്ക് സമാനമായ അച്ചടക്കം തങ്ങള്‍ക്കുണ്ടെന്ന് ആര്‍.എസ്.എസ് തലവന്‍ അവകാശപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടന അനുവദിക്കുകയാണെങ്കില്‍ അടിയന്തര ഘട്ടത്തില്‍ അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ ആര്‍.എസ്.എസ് തയ്യാറാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
മോഹന്‍ ഭാഗവത് ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. രാജ്യത്തിന് വേണ്ടി പോരാടേണ്ട സാഹചര്യമുണ്ടായാല്‍ ആര്‍.എസ്.എസിന് ദിവസങ്ങള്‍ക്കകം സൈന്യത്തെ സജ്ജമാക്കാന്‍ കഴിയുമെന്നും ഭാഗവത് അവകാശപ്പെട്ടു.
read also:വിവാദങ്ങള്‍ക്കിടയില്‍ പതാകയുയര്‍ത്തി മോഹന്‍ ഭാഗവത്
മോഹന്‍ ഭാഗവത് പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ബീഹാറില്‍ എത്തിയിട്ടുള്ളത്. അദ്ദേഹം കര്‍ഷകര്‍ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ എണ്ണം കൂടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനം.
Post Your Comments