
ലക്നോ: എടിഎമ്മിൽ നിന്ന് കള്ളനോട്ടുകൾ ലഭിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിൽ ആക്സിസ് ബാങ്കിന്റെ എടിഎമ്മിൽ നിന്ന് സച്ചിൻ എന്ന യുവാവ് 10,000 രൂപ പിൻവലിച്ചപ്പോഴാണ് 500 രൂപയുടെ കള്ളനോട്ടുകൾ ലഭിച്ചത്. “ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നും “ഫുൾ ഓഫ് ഫൺ’ എന്നുമെല്ലാം എഴുതിയിട്ടുള്ള നോട്ടാണ് ലഭിച്ചത്. ഇതേക്കുറിച്ച് ബാങ്ക് അധികൃതരോട് പരാതിപ്പെട്ടു. നോട്ടുകൾ മാറി നൽകാമെന്ന് അവർ അറിയിച്ചെന്നും കള്ള നോട്ടുകൾ ലഭിച്ചവർ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു. നോട്ട് നിരോധനത്തിനു ശേഷം ഒന്നിലേറെത്തവണയാണ് വിവിധയിടങ്ങളിൽ നിന്നും ഇത്തരത്തിൽ വ്യാജ നോട്ടുകൾ ലഭിച്ചത്.
Read also ;അല്പവസ്ത്രധാരികളായി ചെളിയില്‍ കുളിച്ച് ഒരു ആഘോഷം; ചിത്രങ്ങള്‍ കാണാം
Post Your Comments