Latest NewsKeralaNews

കൊച്ചിയിൽ വിദേശ ദമ്പതിമാര്‍ മാലിന്യക്കുഴിയില്‍ വീണു

കൊച്ചി: ഫോര്‍ട്ടുകൊച്ചി കടപ്പുറത്തിനടുത്തുള്ള മാലിന്യക്കുഴിയിൽ വിദേശികൾ വീഴുന്നത് പതിവാകുന്നു. ഇത്തവണ മാലിന്യക്കുഴിയിൽ വീണത് നെതര്‍ലന്‍ഡില്‍ നിന്നുള്ള ദമ്പതിമാരാണ്. കടൽ കാഴ്ചകൾ കണ്ട് നടക്കവെയായിരുന്നു ഇവർ കുഴിയിൽ വീണത്. കാഴ്ചകൾ കാണുന്നതിനിടെ ഇവർ മാലിന്യക്കുഴി ശ്രദ്ധിച്ചിരുന്നില്ല.

Read also:മാലിന്യസംസ്‌ക്കരണ കേന്ദ്രത്തില്‍ മനുഷ്യന്റെ അസ്ഥികൂടം : അസ്ഥികൂടം കണ്ട് ഭയന്ന ജീവനക്കാരന്‍ പിന്നെ ചെയ്തത്

മാലിന്യക്കുഴിയിൽ വീണ ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും കാൽ തെന്നി കുഴിയിലേക്ക് വീഴുകയായിരുന്നു. സംഭവം കണ്ട മീൻപിടിത്തക്കാർ ഉടനടി ഇവരെ കുഴിയിൽ നിന്നും വലിച്ചുകയറ്റുകയായിരുന്നു. ശേഷം ഇവർ തന്നെയാണ് വെള്ളമൊഴിച്ച് ഇരുവരെയും ദേഹത്ത് പുരണ്ട മാലിന്യങ്ങൾ കഴുകി കളയാൻ സഹായിച്ചത്. മുൻപും സമാനമായ സംഭവം ഇവിടെ നടന്നിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് വിദേശികൾ മാലിന്യക്കുഴിയിൽ വീഴുന്നത്. സംഭവം തുടർക്കഥയായിട്ടും നഗരസഭ സംഭവത്തിൽ ഉചിതമായ പരിഹാരം കണ്ടെത്തിയിട്ടില്ല. ഇത് കേരളത്തിന്റെ ടൂറിസം മേഖലയുടെ പ്രതിച്ഛായയ്ക്കാണ് മങ്ങൽ വീഴ്ത്തുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button