Latest NewsNewsIndia

സിപിഐഎം പാര്‍ട്ടികോണ്‍ഗ്രസ് ബലപരീക്ഷണ വേദിയാകും;ബിനോയ് കോടിയേരി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ബംഗാള്‍ ഘടകം

തിരുവനന്തപുരം: കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ്  സഖ്യമുണ്ടാക്കുന്നതിനെച്ചൊല്ലി സി.പി.ഐഎമ്മിന്റെ കേരളബംഗാള്‍ സംസ്ഥാന ഘടകങ്ങള്‍ തമ്മിലുള്ള വടംവലി മുറുകുന്നു. കേരളഘടകം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരേ ഉയര്‍ന്ന ആരോപണം പൊളിറ്റ് ബ്യൂറോ ചര്‍ച്ചചെയ്യണമെന്ന ബംഗാളിലെ ഒരുവിഭാഗം നേതാക്കളുടെ നിലപാടോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്.

രണ്ടു വ്യക്തികള്‍ തമ്മില്‍ നടന്ന സാമ്പത്തിക ഇടപാടിനെത്തുടര്‍ന്നുള്ള തര്‍ക്കം ബന്ധപ്പെട്ടവര്‍തന്നെ തീര്‍ക്കട്ടെയെന്നാണ് കേരള നേതൃത്വം പറയുന്നത്. പാര്‍ട്ടി ഇതില്‍ ഇടപെടേണ്ടതില്ല. കേസുമായി കോടിയേരിയെ ബന്ധിപ്പിക്കാനുള്ള ശ്രമം രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും കേരളനേതൃത്വം വിശദീകരിക്കുന്നു.

Read also:ബിനോയ് കോടിയേരി വിഷയം; ആവശ്യമെങ്കില്‍ നടപടിയെന്ന് സീതാറാം യെച്ചൂരി

ഏപ്രില്‍ അവസാനവാരം ഹൈദരാബാദിലാണ് സി.പി.ഐ.എം. പാര്‍ട്ടികോണ്‍ഗ്രസ്.
ഇരു ഘടകങ്ങളും പരസ്യമായി കൊമ്പുകോര്‍ത്ത പശ്ചാത്തലത്തില്‍ പാര്‍ട്ടികോണ്‍ഗ്രസ് ബലപരീക്ഷണ വേദിയാകും.ബിനോയിക്കെതിരേ ഉയര്‍ന്ന ആരോപണം ചര്‍ച്ചചെയ്യണമെന്നത് ബംഗാളിലെ ഏതാനും നേതാക്കളുടെ മാത്രം അഭിപ്രായമാണ്. ബംഗാള്‍ ഘടകത്തിന്റെ മൊത്തം അഭിപ്രായമായി ഇതിനെ കണക്കിലെടുക്കാനാകില്ല. എങ്കിലും സി.പി.ഐ.എമ്മില്‍ ഉരുണ്ടുകൂടുന്ന ആശയഭിന്നതയുടെ പ്രതിഫലനമായിത്തന്നെ കാണണം. രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിനെക്കുറിച്ചും അഭിപ്രായസംഘര്‍ഷം ഉടലെടുക്കാനുള്ള സാധ്യതയാണ് ബംഗാളിലെ നേതാക്കളുടെ നിലപാടിലൂടെ വ്യക്തമാകുന്നത്.

സി.പി.ഐ.എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊല്‍ക്കത്തയില്‍ ബംഗാള്‍ സംസ്ഥാനസമിതിയില്‍ കോടിയേരിക്കെതിരേ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button