റാസല്‍ ഖൈമയിലെ പര്‍വ്വതനിരകളില്‍ അകപ്പെട്ട് പോയ ഏഷ്യന്‍ ദമ്പതികളെ പോലീസ് രക്ഷപെടുത്തി. സംഭവത്തെക്കുറിച്ച് റാസല്‍ഖൈമ പോലീസിന്റെ സന്‍ട്രല്‍ റൂമില്‍ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസും വൈദ്യ സംഘവും എത്തി ഇവരെ രക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച ആറ് മണിക്കാണ് ദമ്പതികള്‍ അകപ്പെട്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്.
തുടര്‍ന്ന് ഉടന്‍ തന്നെ രണ്ട് ആംബുലന്‍സും മൂന്ന് മറ്റ് സജ്ജീകരണങ്ങളുള്ള വാഹനത്തിലുമായി സംഘം ദമ്പതികളെ തേടി പുറപ്പെടുകയായിരുന്നു. ബന്ധം നഷ്ടപ്പെടുന്നതിന് മുമ്പ് വരെയുള്ള വാട്സ്ആപ്പ് സന്ദേശത്തിന്റെ സഹായത്തോടെയാണ് ദമ്പതികളുള്ള സ്ഥലം സംഘം ലൊക്കേറ്റ് ചെയ്തത്.
മൂന്ന് മണിക്കൂര്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് ഇവരെ കണ്ടെത്തിയത്. എയര്‍ വിംഗിന്റെ സഹായത്തോടെയായിരുന്നു തിരച്ചില്‍. പര്‍വ്വതാരോഹണത്തിന് പോകുന്നവര്‍ പ്രത്യക സുരക്ഷ സജ്ജീകരണങ്ങള്‍ കരുതിയിരിക്കണമെന്ന് റാസല്‍ഖൈമ പോലീസ് മുന്നറിയിപ്പ് നല്കുന്നു. പ്രത്യേക വസ്ത്രധാരണമായിരിക്കണം ഇവര്‍ക്കെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Post Your Comments