Latest NewsNewsIndia

എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയോളം പീഡിപ്പിച്ചു കൊലപ്പെടുത്തിയ പോലീസുകാരന്റെ വെളിപ്പെടുത്തൽ രക്തം ഉറയുന്നത്

ശ്രീനഗര്‍: എട്ട്​ വയസ്സുകാരിയെ തട്ടിക്കൊണ്ട്​ പോയി ക്രൂരമായി പീഡിപ്പിച്ച്‌​ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അന്വേഷണ ഉദ്യോഗസ്​ഥന്റെ വെളിപ്പെടുത്തൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത്. ദീപക് ഖുജാരിയും പ്രായപൂര്‍ത്തിയെത്താത്ത മറ്റൊരാണ്‍കുട്ടിയും ചേര്‍ന്ന് കുട്ടിയെ ഒരാഴ്ച്ചയായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ തിരോധാനം അന്വേഷിക്കാന്‍ നിയോഗിച്ച ദീപക്​ ഖുജരിയ എന്ന പൊലീസ്​ ഉദ്യോഗസ്​ഥന്‍ തന്നെയായിരുന്നു​ ക്രൂരകൃത്യം നടത്തിയത്​​.

ജമ്മുവില്‍ നിന്ന്​ 80 കിലോമീറ്റര്‍ അകലെയുള്ള കതുഅ ജില്ലയിലെ നോമദ്​ വിഭാഗക്കാരായ കുടുംബം മകളെ കാണാനില്ലെന്ന്​ കാട്ടി പോലീസിൽ പരാതി നൽകിയിരുന്നു. എട്ട്​ വയസ്സുകാരിയെ തട്ടിക്കൊണ്ട്​ പോയി ഒരാഴ്​ചയോളം പീഡിപ്പിച്ച്‌​ കൊലപ്പെടുത്തിയത്, അവളെ​ കണ്ടെത്താന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ ഉദ്യോഗസ്​ഥന്‍ തന്നെയായിരുന്നു. പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ കുടുംബം പരാതിയുമായി വന്നത്​ മുതല്‍ ദീപക്​ തെരച്ചില്‍ സംഘത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നു.

പൊലീസ്​ ഉദ്യോഗസ്​ഥന്‍ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച്​ അറിയിച്ചു. ‘നോമദ്​ വിഭാഗത്തിലുള്ള​വരില്‍ ഭീതി സൃഷ്​ടിക്കുക’ എന്ന പ്രേരണയിലാണ്​ കൃത്യം ചെയ്​തതെന്നായിരുന്നു ദീപകി​​െന്‍റ വിശദീകരണം.ജനുവരി​ 10നായിരുന്നു സംഭവം.​ രസന ജില്ലയില്‍ കുതിരയെ മേക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട്​ പോയി ഒരാഴ്​ചയോളം പീഡിപ്പിക്കുകയായിരുന്നു. അവസാനം മൃത പ്രായയായ പെൺകുട്ടിയെ കൊലപ്പെടുത്തി ശരീരം ഉപേക്ഷിക്കുകയായിരുന്നു. ജനുവരി 17നാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്​.

ഹീരാനഗര്‍ പൊലീസ്​ സ്​റ്റേഷനിലെ സ്​പെഷ്യല്‍ പൊലീസ്​ ഉദ്യോഗസ്​ഥനാണ് 28കാരനായ ദീപക്​. ​തട്ടിക്കൊണ്ട്​ പോകലും പീഡനവും കൊലപാതകവുമെല്ലാം ആസൂത്രിതമായിരുന്നുവെന്നും നേരത്തെ തന്നെ പെണ്‍കുട്ടിയെ ദീപക്​ ലക്ഷ്യമിട്ടിരുന്നതായും പുരി കൂട്ടിച്ചേര്‍ത്തു. കൊലപാതക വിവരം പുറത്ത്​ പറയാതിരിക്കാന്‍ ദീപക്​ കൂടെയുള്ള ആൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പൊലീസ്​ അറിയിച്ചു. കൃത്യം ചെയ്യാന്‍ കൂടെയുണ്ടായിരുന്ന ആണ്‍കുട്ടിയോട്​ അവ​ന്റെ മാതാപിതാക്കളെ വകവരുത്തുമെന്നായിരുന്നു ഭീഷണി​.

പെണ്‍കുട്ടിയുടെ കുടുംബവും നോമദ്​ വിഭാഗക്കാരും ചേര്‍ന്ന് കുറ്റവാളിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്​ ഹീരാ നഗര്‍​ പൊലീസ്​ സ്​റ്റേഷനില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അന്ന്​ പെണ്‍കുട്ടിയുടെ കുടുംബത്തെ ദീപക്​ ലാത്തി​െകാണ്ട്​ ക്രൂരമായി ആക്രമിച്ചതായി അവര്‍ പരാതിപ്പെടുകയും ചെയ്​തിരുന്നു. പൊലീസ്​ ലാത്തിച്ചാര്‍ജില്‍ നോമദ്​ വിഭാഗത്തിലെ നിരവധിപേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു​.ക്രൈം ബാഞ്ചി​​െന്‍റ പ്രത്യേക അന്വേഷണ സംഘമാണ്​ ഇയാളെ അറസ്​റ്റ്​ ചെയ്​തത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button