കണ്ണൂർ: ചൊക്ലി സ്വദേശിയായ വീട്ടമ്മയെ കൊന്നത് പീഡന ശ്രമത്തിനിടെ. പ്രതി അഫ്‌സൽ കുറ്റം സമ്മതിച്ചു. റീജ (36 ) എന്ന വീട്ടമ്മയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. വീടിനടുത്തുള്ള വയലിൽ തിങ്കളാഴ്ച വൈകിട്ടാണ് ചാക്കേരി താഴെ കുനിയിൽ ഗോപിയുടെ ഭാര്യ റീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷമാണ് മരണ കാരണം വ്യക്തമായത്. ഓട്ടോറിക്ഷാ ഡ്രൈവറായും മറ്റും ജോലി ചെയ്തിരുന്ന ആളാണ് പ്രതി.
പ്രതിയുടെ കൈവശം നിന്ന് വീട്ടമ്മയുടെ താലി മാലയുടെ ഒരു ഭാഗവും കണ്ടെത്തി. റീജയ്ക്കു രണ്ടു മക്കളാണ് ഉള്ളത്. ഭർത്താവ് ഗോപി അഹമ്മദാബാദിൽ ആണ് ജോലി ചെയ്യുന്നത്. തലശേരി ഡി വൈ എസ പി പ്രിൻസ് എബ്രഹാമിനാണ് കേസിന്റെ അന്വേഷണ ചുമതല. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം ചെയ്ത മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Post Your Comments