കൊൽക്കത്ത : ഗർഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത യുവാവ് പൊലീസിന്റെ പിടിയിൽ. സൗത്ത് 24 പർഗാനാസ് ജില്ലയിലെ നാംഖാന ബ്ലോക്കിൽ നോർത്ത് ചന്ദൻപിഡി മേഖലയിലാണ് സംഭവം നടന്നത്. രാത്രിയിൽ തൊഴുത്തിൽ കയറിയ പ്രതി പശുവിനെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.
അമിത രക്തസ്രാവത്തെ തുടർന്നാണ് പശു ചത്തതെന്ന് കണ്ടെത്തി. പശുവിന്റെ ഉടമ നൽകിയ പരാതിയെ തുടർന്ന് പ്രതിയായ പ്രദ്യുത് ഭൂയ(29)യെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 499 കേസുകൾ
സംഭവത്തിൽ പിടിയിലായ പ്രതിയെ ചൊവ്വാഴ്ച കാക്ദ്വീപ് സബ് ഡിവിഷണൽ കോടതിയിൽ ഹാജരാക്കി. ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വളർത്തു മൃഗങ്ങളെ തട്ടിക്കൊണ്ടു പോവുക, വാഹനം മോഷ്ടിക്കുക, വയലുകളിൽ നിന്ന് പച്ചക്കറികൾ മോഷ്ടിക്കുക തുടങ്ങി പ്രതിക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
Post Your Comments