Latest NewsNewsGulf

ഒമാൻ പ്രവാസികൾ പ്രതിസന്ധിയിലേക്ക്: 87 തൊഴിൽ മേഖലയിൽ വിലക്ക്

മസ്‌കറ്റ്‌: ഒമാനിൽ വിദേശികൾക്ക്  ജോലിയിൽ പ്രവേശിക്കുന്നതിന് താൽകാലിക വിലക്ക് ഏർപ്പെടുത്തുന്നു. ആറുമാസത്തേക്ക്  87 തസ്തികകളിലായാണ് വിലക്കേർപ്പെടുത്തുന്നത്. സ്വകാര്യ മേഖലയിലെ 10 തൊഴിൽ വിഭാഗങ്ങളിലായുള്ള തസ്തികകളേയാണ് വിലക്ക് ബാധിക്കുക.
വിലക്ക് നിലവിൽ വരുന്നതോടെ  മാർക്കറ്റിംഗ് ആൻഡ് സെയിൽസ്, അഡ്മിനിസ്ട്രേഷൻ, ഐ.ടി, അക്കൗണ്ടിങ് ആൻഡ് ഫിനാൻസ്, അഡ്മിനിസ്ട്രേഷൻ ആൻഡ് എച്ച്.ആർ, ഇൻഷുറൻസ്, ഇൻഫർമേഷൻ/മീഡിയ, മെഡിക്കൽ, എയർപോർട്ട്, എൻജിനീയറിങ്, ടെക്നിക്കൽ തുടങ്ങിയ വിഭാഗങ്ങളിലേക്ക് പുതിയ വിസ ലഭിക്കില്ല. പുതുതായ് ഒമാനിൽ ജോലി തേടുന്നവർക്കും ഇത് കനത്ത തിരിച്ചടിയാകും. മാനവ വിഭവശേഷി വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ നാസർ അൽബക്രിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
വിദേശികളുടെ കടന്നുകയറ്റം സ്വദേശികളുടെ തൊഴിലവസരങ്ങൾ നഷ്ട്ടപെടുത്തുന്നതാണ് വിലക്കേർപ്പെടുത്താൻ  കാരണമായത്. സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് 25,000 തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന് കഴിഞ്ഞ ഒക്ടോബറിലെ മന്ത്രിസഭ കൗൺസിൽ തീരുമാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button