ന്യൂഡല്‍ഹി: ഇന്ത്യയിലെ ബുദ്ധികൂടിയ വിദ്യാര്ഥികളെല്ലാം തന്നെ ഉയര്‍ന്ന വിദ്യാഭ്യാസവും സ്കോളര്‍ഷിപ്പുകളും തേടി പഠനം വിദേശത്തേക്ക് പോകുന്നതിനു തടയിടാനായി വൻ സ്കോളർഷിപ് പദ്ധതി ഇന്ത്യയിൽ ഒരുക്കാനായി കേന്ദ്രം. വിദേശത്ത് അവര്‍ക്ക് ലഭിക്കുന്ന പരിഗണനയൊന്നും മാതൃരാജ്യത്ത് അവര്‍ക്ക് ലഭിക്കാത്തതിനാൽ ആണ് പലരും അന്യ രാജ്യങ്ങളെ ആശ്രയിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ ഇത്തരം അസാധാരണ പ്രതിഭകള്‍ രാജ്യം വിട്ടു പോകേണ്ടെന്നാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി പറയുന്നത്.
അവര്‍ക്ക് പഠിക്കാനാവശ്യമായ സ്കോഴളര്‍ഷിപ്പ് നമ്മുടെ നാട്ടില്‍ തന്നെ ഒരുക്കി നല്‍കാനാണ് പ്രധാന മന്ത്രി ഒരുങ്ങുന്നത്. ബുദ്ധിശാലികളായ വിദ്യാര്‍ത്ഥികളെ രാജ്യത്തു തുടരാന്‍ പ്രേരിപ്പിക്കാന്‍ ലക്ഷ്യമിട്ടും വന്‍ സ്കോളര്‍ഷിപ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പിഎം റിസര്‍ച്ച് ഫെലോഷിപ്പ് (പിഎംആര്‍എഫ്) എന്ന പദ്ധതിയനുസരിച്ച് മാസം എഴുപതിനായിരം മുതല്‍ എണ്‍പതിനായിരം രൂപ വരെ സ്കോളര്‍ഷിപ്പും തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷം രണ്ടുലക്ഷം രൂപ വരെ ഗ്രാന്റും ലഭിക്കും.
ഇതിനായി മൂന്നു വര്‍ഷത്തേക്ക് 1,650 കോടി രൂപ കേന്ദ്രം അനുവദിച്ചു.ഐഐടി, ഐസര്‍, എന്‍ഐടി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നേട്ടമാകുമെന്നാണ് കണക്കാക്കുന്നത്. പിജി, എംഫില്‍ തുടങ്ങിയ കോഴ്സുകള്‍ക്ക് 8.5 ക്യുമിലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ് (സിജിപിഎ) ലഭിച്ചവര്‍ക്കാണു സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹത. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യ രണ്ടു വര്‍ഷം മാസംതോറും 70,000 രൂപയും മൂന്നാം വര്‍ഷം മാസംതോറും 75,000 രൂപയും നാലും അഞ്ചും വര്‍ഷങ്ങളില്‍ മാസംതോറും 80,000 രൂപയും വീതം ലഭിക്കും.
ഇതിനു പുറമെ, ഗവേഷണത്തിന്റെ ഭാഗമായുള്ള വിദേശയാത്രയ്ക്ക് രണ്ടു ലക്ഷം രൂപയും ലഭിക്കും. 2018-19 അക്കാദമിക വര്‍ഷത്തില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അവസാന വര്‍ഷ ഇന്റഗ്രേറ്റഡ് എംടെക്, എംഎസ്സി സയന്‍സ് ആന്‍ഡ് ടെക്നോളജി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
Post Your Comments