പത്തനംതിട്ട : അഭിഭാഷകര്‍ക്ക് ഓരോ കേസിനുമുള്ള ഫീസ് നിശ്ചയിച്ച് ഉത്തരവ്. എല്ലാ കോടിതികളുടെയും നോട്ടീസ് ബോര്‍ഡില്‍ ഇതു സംബന്ധിച്ച ഉത്തരവ് പ്രത്യക്ഷപ്പെട്ടുവെങ്കിലും മിക്കയിടത്തും ഇത് വലിച്ചു കീറി നശിപ്പിക്കപ്പെട്ട നിലയിലാണ്.
ഇപ്രകാരമാണ് അഭിഭാഷകര്‍ക്ക് ഏറ്റവും അധികം ഫീസ് കിട്ടുന്ന വാഹനാപകട കേസുകളില്‍ ഫീസ് ഘടന. 2500 രൂപയാണ് 15000 രൂപയ്ക്കു താഴെയുള്ള നഷ്ടപരിഹാരത്തിന്. 15,000 മുതല്‍ 50,000 വരെയാണ് നഷ്ടപരിഹാര തുകയെങ്കില്‍ മൂന്ന് ശതമാനം കമ്മിഷനും അരലക്ഷത്തിന് മുകളിലാണെങ്കില്‍ 3550 രൂപയും രണ്ടു ശതമാനം കമ്മിഷന്‍. അതുപോലെ ദിവസവും ക്രിമിനല്‍ കേസുകളില്‍ സെഷന്‍സിലാണെങ്കില്‍ എഫക്ടീവ് അപ്പിയറന്‍സിന് 1000 രൂപയും നോണ്‍ എഫക്ടീവ് അപ്പിയറന്‍സിന് 500 രൂപയും നല്‍കണം.
read also: മംഗളം മേധാവിയെ അഭിഭാഷകര്‍ കൈയ്യേറ്റം ചെയ്തു
3000 രൂപയാണ് കേസ് ഒന്നിന് ഏറ്റവും കുറഞ്ഞത്. മാത്രമല്ല പരമാവധി 12,500 രൂപയുമേ ഈടാക്കാവൂ. ജാമ്യഹര്‍ജിയ്ക്ക് 750 രൂപ, റിവിഷന്‍ പെറ്റിഷന് 2500, സ്വകാര്യ അന്യായം 750 (ഏറ്റവും കുറഞ്ഞത് 2000 രൂപ. പരമാവധി 7500 രൂപ.) 1000 രൂപ സ്വകാര്യ അന്യായം തയ്യാറാക്കുന്നതിന്. നേരത്തെയുള്ള ഹര്‍ജിക്ക് കണക്കാക്കിയ ഫീസിന്റെ 50 ശതമാനം വിധി നടപ്പാക്കല്‍ ഹര്‍ജിക്ക് നല്‍കണം. 1250 രൂപയാണ് ഏറ്റവും കുറഞ്ഞ ഫീസ്. സാധാരണ അപ്പീലുകളില്‍ ഏറ്റവും കുറഞ്ഞ ഫീസ് 3000 രൂപയും കൂടിയത് 12,000 രൂപയുമാണ്. ഈ കേസുകളില്‍ നിശ്ചിത കോടതി ഫീസ് 4000 രൂപയാണ്. വിധി നടത്തിപ്പ് അപ്പീലില്‍ മിനിമം ഫീസ് 1500 രൂപയാണ്.
Post Your Comments