![Ajith](/wp-content/uploads/2017/04/Ajith-1.jpg)
തിരുവനന്തപുരം•മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ അശ്ലീല ഫോണ്‍ സംഭാഷണം സംപ്രേക്ഷണം ചെയ്ത മംഗളം ചാനലിന്റെ സി.ഇ.ഓ അജിത് കുമാറിനെ കോടതിയില്‍ വച്ച് അഭിഭാഷകര്‍ കൈയ്യേറ്റം ചെയ്തു. കസ്റ്റഡി അപേക്ഷ പരിഗണിക്കാൻ വേണ്ടി കോടതിയിൽ ഹാജരാക്കിയ മംഗളം ചാനല്‍ സിഇഒ അജിത് കുമാര്‍, മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ ജയചന്ദ്രന്‍ എന്നിവര്‍ക്ക് നേരെയാണ് വക്കീലന്മാരുടെ രോഷപ്രകടനമുണ്ടായത്.
നീയൊക്കെ മാന്യനായ മന്ത്രിയെ കുടുക്കും അല്ലേടാ എന്നു ചോദിച്ചായിരുന്നു അതിക്രമം..പോലീസുകാർ പിടിച്ചു മാറ്റുമോഴേക്കും ആവശ്യത്തിന് ഇടിയും അടിയും ഇവർക്ക് കിട്ടി. സംഭവത്തിൽ അജിത് കുമാറും ജയചന്ദ്രനും കോടതിയിൽ പരാതി പറഞ്ഞില്ല.
പ്രതികളായ ഇരുവരെയും വൈദ്യപരിശോധനക്കായി കോടതിയില്‍ നിന്നും വെളിയിലേക്ക് കൊണ്ട് വരവെയാണ് തെറിവിളികളോടെ കൈയേറ്റം ചെയ്തത്.
Post Your Comments