പനാജി: പെണ്‍കുട്ടികളുടെ മദ്യപാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. ഗോവയിലെ നിയമവകുപ്പ് സംഘടിപ്പിച്ച സ്റ്റേറ്റ് യൂത്ത് പാർലമെന്റിൽവെച്ചാണ് മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചത്.
ഞാൻ ഭയന്നുതുടങ്ങിയിരിക്കുന്നു.കാരണം പെണ്‍കുട്ടികൾ പോലും ബീയർ കുടിച്ചു തുടങ്ങിയിട്ടുണ്ട്. സഹിഷ്ണുതയുടെ അതിര് കടന്നിരിക്കുന്നു.എന്നാൽ എല്ലാവരെയും ഉൾപ്പെടുത്തിയല്ല പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി മയക്കുമരുന്ന് ശൃംഖലയ്ക്കെതിരായ സർക്കാർ പോരാട്ടം തുടരുകയാണെന്നും ലഹരിമരുന്നുകൾ കണ്ണിൽനിന്നു മറയുന്നതുവരെ അത് തുടരുമെന്നും പരീക്കർ കൂട്ടിച്ചേർത്തു.
Read also:വസ്ത്ര നിർമാണശാലയിൽ വൻ തീപിടിത്തം ; ഒരാൾ വെന്തു മരിച്ചു
ഗോവയിലെ യുവാക്കൾ അധ്വാനിക്കാൻ മനസുള്ളവരല്ലെന്നും സർക്കാർ ലോവർ ഡിവിഷൻ ക്ലാർക്കിന്റെ ജോലിക്കായി പോലും യുവാക്കളുടെ നീണ്ട നിര കാണുന്നത് ഇതിന്റെ തെളിവാണെന്നും പരീക്കർ കൂട്ടിച്ചേർത്തു.
Post Your Comments