ന്യൂഡല്‍ഹി•മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ട് ദളിത് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വെള്ളിയാഴ്ച, ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.
വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (A) നേതാവ് ഉത്തം ഖോബ്രഗഡേ, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് കിഷോര്‍ ഗജ്ഭിയെ ( ഇദ്ദേഹവും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു) എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇരുവരെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തതായി മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ മാധ്യമ വിഭാഗം അറിയിച്ചു.
2014 ല്‍ അമേരിക്കയില്‍ വിസ സംബന്ധിച്ച ആരോപണം നേരിട്ട വിവാദ ഐ.എസ്.എസ് ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡേയുടെ പിതാവാണ് ഉത്തം ഖോബ്രഗഡേ. 2011 ല്‍ ഐ.എ.എസില്‍ നിന്നും വിരമിച്ച അദ്ദേഹം 2014 ലാണ് ആര്‍.പി.യില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ എക്സിക്യുട്ടീവ് പ്രസിഡന്റ് ആയിരുന്നു അദ്ദേഹം.
ബി.എസ്.പിയുടെ ജനറല്‍സെക്രട്ടറിയായിരുന്ന കിഷോര്‍ ഗജ്ഭിയെ 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നോര്‍ത്ത് നാഗ്പൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയിരുന്നു.
Post Your Comments