![](/wp-content/uploads/2018/02/pinarayi-2.jpg)
തിരുവനന്തപുരം: കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മന്ത്രി സഭാ യോഗം വിളിച്ചാല്‍ മന്ത്രിമാര്‍ വരില്ലെന്ന് ചെന്നിത്തല പറയുന്നു. മാത്രമല്ല യോഗത്തില്‍ പങ്കെടുത്തിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാകാം മന്ത്രിമാര്‍ പങ്കെടുക്കാതിരുന്നതെന്നും ചെന്നിത്തല പരിഹസിച്ചു.
സിപിഎമ്മിന്റെ സ്ഥിതിയും ഗുരുതരമാണ്. ബിനോയ് കോടിയേരിയുടെ വിഷയത്തില്‍ വ്യക്തമായ ഒരു മറുപടി നല്‍കാന്‍ സിപിഎമ്മിന് ആകുന്നില്ല. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹം സ്വയം ഒഴിഞ്ഞ് നില്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments