തിരുവനന്തപുരം; ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇന്ന് വിധി പറയുന്നത്. പാറ്റൂര്‍ ഭൂമിക്കേസില്‍ ലോകായുക്ത മുമ്പാകെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്കിയ റിപ്പോര്‍ട്ട് ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് മുന്‍പ് കോടതി വിമര്‍ശിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ഹര്‍ജിയില്‍ ഇന്ന് വിധി പറയുന്നത്.
പാറ്റൂരില്‍ സ്വകാര്യ ബില്‍ഡറെ സഹായിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചതിലൂടെ 12.75 സെന്റ് സര്‍ക്കാര്‍ ഭൂമി നഷ്ടമായെന്നാണ് കേസ്.ഈ കേസിലുള്‍പ്പെട്ട ഭൂമിയുടെ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ ക്രമക്കേടുണ്ടെന്ന് ലോകായുക്തയില്‍ ജേക്കബ് തോമസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാൽ പിന്നീട് സെറ്റില്‍മെന്റ് രജിസ്റ്ററിലല്ല അനുബന്ധ രേഖകളിലാണ് ക്രമക്കേടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ലോകായുക്തക്ക് നല്കിയ റിപ്പോര്‍ട്ടില്‍ തെറ്റുണ്ടെങ്കില്‍ അതു പറയണമെന്നും സംഭവത്തിൽ റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചുവെങ്കിലും ജേക്കബ് തോമസ് ഇതുവരെ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
Post Your Comments