Latest NewsNewsGulf

യുവതിയെ തടവിലാക്കി പെണ്‍വാണിഭം: രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു

മനാമ•ജോലി വാഗ്ദാനം നല്‍കി യുവതിയെ ബഹ്‌റൈനില്‍ എത്തിച്ച് മുറിയില്‍ പൂട്ടിയിട്ട് വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ച കേസില്‍ രണ്ടുപേര്‍ക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ. ഇടനിലക്കാരായ രണ്ട്​ ബംഗ്ലാദേശി പൗരന്മാര്‍ക്കാണ് ശിക്ഷ വിധിച്ചത്. ഇ​ന്താനേഷ്യക്കാരിയെ​ മികച്ച തൊഴിൽ വാഗ്​ധാനം സംഘം ബഹ്‌റൈനിലെത്തിച്ചത്.

You may also like:യു.എ.ഇയില്‍ പെണ്മക്കളെ ഉപയോഗിച്ച് വേശ്യാവൃത്തി: പിതാവ് പിടിയില്‍; പ്രതിയ്ക്ക് വേണ്ടി വാദിക്കാന്‍ തയ്യാറാകാതെ അഭിഭാഷകര്‍

കഴിഞ്ഞ വർഷം മാർച്ച്​ അവസാനമായിരുന്നു കേസിനാസ്പദമായ സംഭവം. ​ബഹ്‌റൈനില്‍ എത്തിയ യുവതിയെ മുറിയില്‍ അടച്ചിട്ട് പലര്‍ക്കും പണം ഈടാക്കി കാഴ്ചവയ്ക്കുകയായിരുന്നു. ഒരു ദിവസം 13 പേര്‍ വരെ യുവതിയെ ഇത്തരത്തില്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. ഇതിനിടെ അടുത്ത അപ്പാർട്ട്​മെന്റില്‍ വന്ന ഒരാളോട്​ സഹായം അഭ്യർഥിച്ച യുവതി തന്റെ ദയനീയ അവസ്ഥ അറിയിച്ചതാണ്​ രക്ഷപ്പെടാനുള്ള വഴിയൊരുക്കിയത്. ഇയാൾ അറിയിച്ച പ്രകാരം എത്തിചേർന്ന പോലീസ്​ തന്ത്രപൂർവം യുവതിയെ രക്ഷിക്കുകയായിരുന്നുവെന്നാണ്​ കേസ്​. നാലുപേരാണ്​ അന്ന്​ അറസ്​റ്റിലായത്​. പ്രതികളിൽ രണ്ടുപേർക്ക്​ മൂന്ന്​ വർഷം തടവും ഹൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button