ന്യൂഡല്‍ഹി: ‘ഒരു രാജ്യം, ഒരു തിരിച്ചറിയല്‍ കാര്‍ഡ്’ എന്ന ആശയത്തില്‍ എന്താണ് തെറ്റെന്ന് സുപ്രീംകോടതി. ആധാറിനെതിരായ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെയായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. ആധാറിനും അതുമായി ബന്ധപ്പെട്ട നിയമത്തിനും എതിരെ മമത ബാനര്‍ജിയുടെ നേതൃത്വത്തിൽ പശ്ചിമബംഗാൾ സർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Read Also: കോടതിയെ മീന്‍ ചന്തയാക്കരുതെന്ന് സുപ്രീംകോടതി
ആധാര്‍ സംബന്ധിച്ചതെല്ലാം അസംബന്ധം ആണെന്നായിരുന്നു ബംഗാൾ സർക്കാരിന്റെ നിലപാട്. ഇന്ത്യക്കാര്‍ എന്നതില്‍ എല്ലാവരും അഭിമാനിക്കുന്നു. എന്നാല്‍, അതിന് തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധമില്ലെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിക്കുകയുണ്ടായി. രാജ്യത്തെ പൗരന്‍മാരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുമെന്ന് പറയുന്നില്ല, പക്ഷെ, ആധാര്‍ സ്വകാര്യത ഇല്ലാതാക്കുമെന്നതില്‍ ഒരു തര്‍ക്കവുമില്ലെന്നും സിബൽ പറയുകയുണ്ടായി.
Post Your Comments