ന്യൂഡൽഹി•ജസ്റ്റീസ് ലോയ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ അഭിഭാഷകർ തമ്മിൽ വാഗ്വാദം. കോടതിയെ മീൻ ചന്തയാക്കരുതെന്ന് ചീഫ്ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.സ്വതന്ത്ര അന്വേഷണത്തിലൂടെ മാത്രമേ ഈ കേസിൽ നിലനനിൽക്കുന്ന ദുരൂഹത മാറ്റാൻ സാധിക്കൂ എന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ വി.ഗിരി കോടതിയെ അറിയിച്ചു.
ജസ്റ്റീസ് ലോയയുടെ കേസ് ഒരു രാഷ്ട്രീയ കേസാക്കി മാറ്റാൻ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു അമിത് ഷായുടെ അഭിഭാഷകന്‍റെ വാദം. മഹാരാഷ്ട്ര സർക്കാരിനു വേണ്ടി ഹാജരായ ഹരീഷ് സാൽവെയും ഇതിനെ അനുകൂലിച്ച് രംഗത്ത് വന്നു ഇതേത്തുടർന്നാണ് അഭിഭാഷകർ തമ്മിൽ ബഹളമുണ്ടായത്. തുടർന്ന് കോടതി അഭിഭാഷകരോട് ബഹളം നിർത്താൻ ആവശ്യപ്പെട്ടതും കോടതിയെ മീൻ ചന്തയാക്കരുതെന്ന് താക്കീത് നൽകുകയും ചെയ്തു.
Post Your Comments