ന്യൂഡല്‍ഹി: ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കകേസില്‍ സുപ്രീംകോടതിയില്‍ ഇന്ന് മുതല്‍ വാദം തുടങ്ങും. ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് വാദമാരംഭിക്കുക. ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രത്യേകതാല്‍പ്പര്യമെടുത്താണ് സ്വന്തം ബെഞ്ചിലേക്ക് മാറ്റിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിനു മുന്‍പാകെയാണ് ഇന്ന് വാദം ആരംഭിക്കുന്നത്.
Also Read: അയോധ്യയിലെ രാമജന്മഭൂമി – ബാബറി മസ്ജിദ് തര്‍ക്കഭൂമയില്‍ ഇനി നിരീക്ഷകരും
2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്നായി പകുത്ത് സുന്നി വഖഫ് ബോര്‍ഡിനും അവര്‍ക്കെതിരേ രാമക്ഷേത്രത്തിന് വേണ്ടി കേസ് നടത്തിയ നിര്‍മോഹി അഖാഡക്കും രാംലാല വിരാജ്മാനും തുല്യമായി വീതിക്കണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിന്റെ വിധി. ഈ വിധിക്കെതിരേ മൂന്ന് കക്ഷികളും സംയുക്തമായി സമര്‍പ്പിച്ച അപ്പീലാണ് പരിഗണിക്കുന്നത്.
ഹിന്ദുവിഭാഗത്തിനുവേണ്ടി എസ്.കെ. ജെയിന്‍, രഞ്ജിത് ലാല്‍ വര്‍മ, ഹരിശങ്കര്‍ ജെയിന്‍, വിഷ്ണുശങ്കര്‍ ജയ്, കെ. പരാശരന്‍ എന്നിവരാണ് കോടതിയിലെത്തുക. കപില്‍ സിബല്‍, ഡോ. രാജീവ് ധവാന്‍, രാജു രാമചന്ദ്രന്‍, ഷക്കീല്‍ അഹമ്മദ് സയ്യീദ് തുടങ്ങിയവരാണ് മുസ്ലിം വിഭാഗത്തിനുവേണ്ടി കോടതിയില്‍ വാദിക്കുക.
Post Your Comments