ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്മഭൂമി – ബാബറി മസ്ജിദ് തര്‍ക്കഭൂമയില്‍ ഇനി നിരീക്ഷകരും. തര്‍ക്കഭൂമിയുടെ സംരക്ഷണത്തിനും പരിപാലനത്തിനും വേണ്ടിയാണ് ഇവരെ നിയമിച്ചത്. രണ്ട് അഡീഷണല്‍ ജില്ലാ ജഡ്ജിമാരെയാണ് നിരീക്ഷകരായി നിയമിച്ചത്. ഇര്‍ഫാന്‍ അഹമ്മദ്, അമര്‍ജിത് ത്രീപാതി എന്നിവരാണ് പുതിയ നിരീക്ഷകര്‍. അലഹാബാദ് ഹൈക്കോടതിയാണ് സുപ്രധാന നിയമനം നടത്തിയത്. ഞായറാഴ്ച ഇവര്‍ ചുമതലയേല്‍ക്കും.
സുപ്രീം കോടതിയാണ് നിരീക്ഷകരെ നിയമിക്കാന്‍ നിര്‍ദേശിച്ചത്. മുമ്പും തര്‍ക്കഭൂമിക്ക് രണ്ടു നിരീക്ഷകരുണ്ടായിരുന്നു. ഇതില്‍ ഒരു ജഡ്ജി വിരമിച്ചു. മറ്റൊരാള്‍ക്ക് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. ഇതേതുടര്‍ന്നാണ് പുതിയ നിയമനം.
Post Your Comments